മാള: മാള പി.കെ. പരമേശ്വരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് 12ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ താക്കോൽ കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വലിയപറമ്പ് സ്‌നേഹഗിരിയിലാണ് 700 ചതുരശ്ര അടിയിലുള്ള വീട് നിർമ്മിച്ചിട്ടുള്ളത്. അരണെടത്ത് പ്രകാശനാണ് മകൾ ആര്യയുടെ പേരിൽ വീട് നിർമ്മിച്ചു നൽകിയിട്ടുള്ളത്. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.പി. ധനപാലൻ, എം.പി. വിൻസെന്റ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ദിലീപ് പരമേശ്വരൻ, വിനോദ് വിതയത്തിൽ, വിൽസൺ കാഞ്ഞൂത്തറ എന്നിവർ പങ്കെടുത്തു.