ചാവക്കാട്: ഗുരുവിനെ അറിയുക, ഗുരുപഥത്തിൽ ചരിക്കുക, ഗുരുകാരുണ്യം നേടുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഠന ക്ലാസ് ഗൂഗിൾ മീറ്റിലൂടെ നടന്നു. ഗുരുദേവകൃതിയായ ബ്രഹ്മവിദ്യാ പഞ്ചകത്തിന്റെ മൂന്നാമത്തെ ശ്ലോകത്തിൽ ആദ്യത്തെ രണ്ട് വരികളാണ് നടന്നത്. ഗുരുദേവകൃതികളുടെ ഭക്തിപൂർവമായ ആലാപനവും പ്രാർത്ഥനയോടുംകൂടി തുടങ്ങിയ പഠനക്ലാസിൽ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ചെയർമാൻ വടാശ്ശേരി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റും പഠനകേന്ദ്രം രക്ഷാധികാരിയുമായ പി.എസ് പ്രേമാനന്ദൻ പഠനക്ലാസ് നയിച്ചു. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മണത്തലശാഖ പ്രസിഡന്റ് എ.എസ് വിജയൻ കൃതിയുടെ വ്യാഖ്യാനം ചെയ്തു. നെടിയേടത്ത് ബാലകൃഷ്ണൻ ചൂൽപുരം കൃതിയുടെ പദ അർത്ഥങ്ങൾ വിവരിച്ചു. ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി സുനിൽകുമാർ(മണപ്പുറം), ബ്ലാങ്ങാട് ശാഖ വൈസ് പ്രസിഡന്റ് ചാണാശ്ശേരി സോമൻ, ശങ്കരനാരായണൻ മണത്തല, പ്രഭാകരൻ(ഗംഗ), ടി.കെ സ്മിതേഷ് തുടങ്ങിയവർ പഠന ക്ലാസിന്റെ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ജപ ധ്യാനവും നടന്നു.