പാവറട്ടി: പെരുവല്ലൂർ പരപ്പുഴക്ക് കുറുകെ നാട്ടുകാർ നിർമ്മിച്ച താത്കാലിക നടപ്പാലം ശക്തമായ മഴയിൽ വെള്ളംവന്ന് മൂടി. ഇതുമൂലം ജനങ്ങൾക്ക് പെരുവല്ലൂരിലേക്ക് എത്താൻ പറ്റാത്ത അവസ്ഥയിലായി. വെള്ളംമൂടി നടപ്പാലത്തിന്റെ തെങ്ങുതടികൾ മൂടിയതിനാൽ അതിലൂടെ നടക്കുന്നത് അപകടക്കെണിയായി മാറും. ജനങ്ങളുടെ ശ്രമപരമായിട്ടാണ് പരപ്പുഴയിൽ താത്ക്കാലിക നടപ്പാലം നിർമ്മിച്ചത്. സർക്കാർ വക 'സ്റ്റീൽ പാലം' വരുംവരെ കാൽനടക്കാരായ തൊഴിലാളികളും കർഷകരും സാധാരണ ജനങ്ങളും എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.