ചാലക്കുടി : ശ്രീനാരായണ ധർമ്മം ജീവിതവൃതമാക്കിയ ഋഷീശ്വരനും ഗുരുദേവന്റെ സന്യാസി ശിഷ്യ പരമ്പരയിലെ പ്രമുഖനുമായിരുന്നു പ്രകാശാനന്ദ സ്വാമിയെന്ന് ഗുരുധർമ്മ പ്രചരണ സഭ യോഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 23 ാമത്തെ വയസിൽ ശിവഗിരിയിൽവന്ന് നീണ്ടകാലം പ്രവർത്തിച്ച സ്വാമികൾ മഠത്തിലെ ഉന്നത പദവികൾ വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം വേലായുധൻ, സെക്രട്ടറി പി.എൻ ഗോപി, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം പ്രകാശൻ കാരാട്ടുപറമ്പിൽ, കെ.കെ കൃഷ്ണാനന്ദ ബാബു, പി.കെ സാബു , പി.കെ മനോഹരൻ, കെ.കെ പ്രകാശൻ, എ.കെ ജയരാജ് എന്നിവർ സംസാരിച്ചു.