ചാവക്കാട്: പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ തർപ്പണ തിരുന്നാൾ ആരംഭിച്ചു. രാവിലെ ആറിനും 7.30നും ഒമ്പതിനും 10.30 നും തിരുനാൾ ദിവ്യബലി നടന്നു. വൈകീട്ട് ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ്, കൂടുതുറക്കൽ എന്നീ തിരുകർമ്മങ്ങൾ നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഓൺലൈനായാണ് തിരുകർമ്മങ്ങൾ നടന്നത്. വൈകീട്ട് നടന്ന ആഘോഷമായ തിരുനാൾ തിരുകർമ്മങ്ങൾക്ക് റവറൽ.ഫാദർ ജോസ് പുന്നോലിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 7 ന് നടക്കുന്ന ആഘോഷമായ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തീർത്ഥാടന കേന്ദ്രത്തിന്റെ നവീകരിച്ച പ്രവേശന പ്രധാനകവാടം മാർ ടോണി നീലങ്കാവിൽ ആശിർവദിക്കും.