ചേലക്കര: ഇന്ധന വിലവർദ്ധനവിനെതിരെ യു.ഡി.എഫ് ചേലക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഐ.യു.എം.എൽ പഞ്ചായത്ത് സെക്രട്ടറി പി.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു.
കൊണ്ടാഴി: പാറമേൽപ്പടി തെരുവിൽ പവിഴത്തിന്റെ വസതിയിൽ നടത്തിയ 'കുടുംബ സദസ്' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.അയ്യാവു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചേലക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തോന്നൂർക്കര യു.ഡി.എഫ് വാർഡുതല നിൽപ്പ് സമരം യു.ഡി.എഫ് ചേലക്കര മണ്ഡലം കൺവീനർ ഇ. വേണുഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.