കൊടുങ്ങല്ലൂർ: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് തെരുവോര കച്ചവടത്തിന് വിലക്കേർപ്പെടുത്തി. നഗരപരിധിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തെരുവോരങ്ങളിൽ കച്ചവടം പാടില്ലെന്ന് അധികൃതർ അറിയിച്ചു. ടി.പി.ആർ നിരക്കിൽ വർദ്ധനവുണ്ടായതിനെ തുടർന്ന് ഡി കാറ്റഗറിയിൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ നഗരസഭയിൽ ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ നിയന്ത്രണങ്ങൾ കർശനമാക്കിയത്.