mcs-menon

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. ചന്ദ്രശേഖര മേനോൻ (എം.സി.എസ് മേനോൻ 84) നിര്യാതനായി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റും തൃശൂർ പൂരം സംഘാടകനും പ്രദർശന നഗരിയുടെ ഭാരവാഹിയുമായിരുന്നു. ഡോ. സുബ്രഹ്മണ്യ ശർമയുടെയും, മൂത്തേടത്ത് മീനാക്ഷി അമ്മയുടെയും മകനാണ്. വിദ്യാഭ്യാസ ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി. തുടർന്ന് ബാങ്ക് ട്രെയിനിംഗ് കോളേജിന്റെ പ്രിൻസിപ്പലും, എ.ജി.എമ്മുമായി വിരമിച്ചു. 2010ലാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായത്. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു. തൃശൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭാര്യ: തൃശൂർ തെക്കേ അടിയാട്ട് ജയനാരായണി. മക്കൾ: പ്രമുഖ പ്രവാസി വ്യവസായി ഡോ. സുന്ദർമേനോൻ, കരുണാകർ മേനോൻ, ശാന്തമേനോൻ, മായാമേനോൻ, ശോഭ ബാലമുരളി, ഡോ. ടി.എ കിഷോർ (യൂറോളജി റോബോട്ടിക് സർജൻ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം). മരുമക്കൾ: ശ്യാമ, ബിന്ദു, ഡോ. സുമ, ബാലമുരളി, ശ്രീകുമാർ. ചലച്ചിത്രനടി അപർണ ബാലമുരളി കൊച്ചുമകളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.