ചാലക്കുടി: സി.പി. എം മുൻ ഏരിയ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വർഗീസ് കുമരിക്കലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.ഡി ദേവസി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി.കെ ഗിരിജാവല്ലഭൻ അദ്ധ്യക്ഷനായി.