ചേലക്കര: പി. നാരായണൻ നായരുടെ 48ാം ചരമവാർഷികം ആചരിച്ചു. സി.പി.ഐ ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിള്ളിമംഗലത്തുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഗ്രാമീണ വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചേലക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി അരുൺ കാളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ആർ സോമനാരായണൻ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്, പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് അംഗം രാമദാസ് കാറാത്ത് തുടങ്ങിയവർ പങ്കെടുത്തു.