ഗുരുവായൂർ: പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ജനസേവാഫോറം നൽകിവരുന്ന സ്മരണാഞ്ജലി വിദ്യാനിധി സ്‌കോളർഷിപ്പിന്റെയും സ്മാർട്ട്‌ഫോണുകളുടെയും വിതരണം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജനസേവാഫോറം പ്രസിഡന്റ് എം. പി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.