കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ കള്ളനോട്ട് ഇടപാടിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബി.ജെ.പിയുടെ കുഴൽപണ - കള്ളനോട്ട് മാഫിയ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തിയത്. ചന്തപ്പുരയിൽ ബ്ലോക്ക് പ്രസിഡന്റ് കെ.കെ ഹാഷിക് ഉദ്ഘാടനം ചെയ്തു. പാലിയം തുരുത്തിൽ കെ.എസ് സി ജിത്ത് ഉദ്ഘാടനം ചെയ്തു. പുല്ലൂറ്റ് അഖിൽ തമ്പിയും, ചാത്തേടത്ത് പറമ്പിൽ സ്വാതി ആനന്ദും ഉദ്ഘാടനം ചെയ്തു.