പാവറട്ടി : മുല്ലശ്ശേരി പഞ്ചായത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുല്ലശ്ശേരി ആശുപത്രിയിൽ കുത്തിയിരുപ്പ് സമരം നടത്തിയ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ക്ലമന്റ് ഫ്രാൻസിസ്, വി.എസ് മോഹനൻ, എൻ.എസ് സജിത്ത്, റഹീസ്സ നാസർ, ടി.ജി പ്രവീൺ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതിൽ മുല്ലശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. കേസ് ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി പി.കെ രാജൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ക്ലമന്റ് ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.