കയ്പമംഗലം: എടത്തിരുത്തിയിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നിന്ന് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് പതാക കൈമാറി. പുതിയ അംഗങ്ങളെ സ്വീകരിച്ചു. പി.സി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. തിലകൻ, സി.ബി. അബ്ദുൾ സമദ്, എം എസ്. നിഖിൽ, പി.കെ ഷാജു, വി. ഉദയകുമാർ എന്നിവർ സംസാരിച്ചു. സി.പി.ഐയിൽ ചേർന്ന മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.ആർ സന്തോഷ്, മുൻ കോളേജ് അദ്ധ്യാപക നേതാവ് പ്രൊ.കെ.കെ. ജെയിംസ്, മാദ്ധ്യമ പ്രവർത്തകൻ പി.കെ. അസ്സയ്‌നാർ, മുൻ സി.പി.എം നേതാവ് എം.ഡി. മദൻ മോഹൻ, മുൻ എസ്.എഫ്.ഐ നേതാവ് എൻ.ഡി. വിശ്വാസ് എന്നിവർ മറുപടി പ്രസംഗം നടത്തി.