കയ്പമംഗലം 12-ാം വാർഡിൽ കല്ലിപറമ്പിൽ ഷൗക്കത്തലിയുടെ വീടിനകത്ത് വെള്ളം കയറിയ നിലയിൽ.
കയ്പമംഗലം: കാലവർഷം കനത്തതോടെ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തോടും ചിറകളും നിറഞ്ഞൊഴുകിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. കയ്പമംഗലം പള്ളിത്താനത്ത് നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. മിക്കയിടത്തും മുട്ടിനൊപ്പം വെള്ളം കയറി. ഗാർഡിയൻ ആശുപത്രിക്ക് പടിഞ്ഞാറ് താമസിക്കുന്ന കല്ലിപറമ്പിൽ ഷൗക്കത്തലിയുടെ വീടിനകത്ത് വെള്ളം കയറി. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇനിയും മഴ തുടർന്നാൽ കൂടുതൽ വീടുകളിൽ വെള്ളം കയറും.