mmmm

അപകടത്തിൽപ്പെട്ട നായക്കുട്ടിയുടെ മുറിവുകളിൽ ആന്റണി മരുന്ന് വച്ച് കെട്ടുന്നു.

കാഞ്ഞാണി: വണ്ടി ഇടിച്ച് നടുറോഡിൽ ജീവന് വേണ്ടി പിടഞ്ഞ നായക്കുട്ടിക്ക് ടാക്‌സി ഡ്രൈവറും വ്യാപാരിയും രക്ഷകരായി. ഇന്നലെ രാവിലെ കണ്ടശ്ശാംകടവ് ഫ്രാൻസിസ് ലൈനിലെ റോഡിൽ അമ്മപ്പട്ടിക്കൊപ്പം നിൽക്കുകയായിരുന്ന നായക്കുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം ബൈക്ക് യാത്രികൻ നിറുത്താതെ കടന്നുകളഞ്ഞു.

നായക്കുട്ടി രക്തതിൽ കുളിച്ച് ജീവനു വേണ്ടി പിടഞ്ഞു. ഇതുകണ്ട കണ്ടശ്ശാംകടവിലെ ടാക്‌സി ഡ്രൈവർ ആന്റണിയും തൊട്ടടുത്ത കടയിലെ ഫ്രൂട്ട്‌സ് വ്യാപരി ജിബിനും ചേർന്നാണ് നായക്കുട്ടിക്ക് തുണയായത്.

ആന്റണിയുടെ വാഹനത്തിൽ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും മുടക്ക് ദിവസമായതിനാൽ ചികിത്സ ലഭിച്ചില്ല. കാലുകൾക്ക് പരിക്കേറ്റ നായക്കുട്ടിയെ ആന്റണിയും ജിബിനും ചേർന്ന് മുറിവുകളിൽ മരുന്ന് കെട്ടി ശുശ്രൂഷിക്കുകയായിരുന്നു. സുഖം പ്രാപിക്കുന്നതുവരെ ജിബിന്റെ വസതിയിലാണ് സംരക്ഷണം നൽകിയിരിക്കുന്നത്. അടുത്ത ദിവസം മൃഗാശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകുമെന്ന് ആന്റണി പറഞ്ഞു. വാർഡ്‌ മെമ്പർ സിമി പ്രദിപ് ഇരുവരെയും അനുമോദിച്ചു.