കാരൂർ ഭാരത വായനശാലയിൽ നടന്ന ചടങ്ങിൽ എനർജി കൺസർവേഷൻ സൊസൈറ്റിയുടെ മുപ്പതിന പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കുന്നു
ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റിയുടെ സ്ഥാപക ദിനവും മുപ്പതാം വാർഷികത്തിലെ 30ഇന പരിപാടികളുടെ പ്രഖ്യാപനവും കാരൂർ ഭാരത വായനശാല ഹാളിൽ നടന്നു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ആഗോള താപവർദ്ധന തടഞ്ഞ് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താൻ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ അനിവാര്യമാണ്. മൂന്ന് പതിറ്റാണ്ടുകളായുള്ള എനർജി കാൺസർവേഷൻ സൊസൈറ്റിയിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
വൈദുതി വാഹന നിയമത്തിൽ അനിവാര്യമായ സാങ്കേതിക ഘടകങ്ങൾ കൂടി അനുബന്ധമായി ചേർക്കണമെന്നും റോഡ് ഗതാഗതത്തോടൊപ്പം ജല ഗതാഗതത്തിനും മതിയായ പ്രാമുഖ്യം നൽകണമെന്നും വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ നിർദ്ദേശിച്ചു.
ആളൂർ പഞ്ചായത് പ്രസിഡന്റ് കെ.ആർ ജോജോ അദ്ധ്യക്ഷത വഹിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സംസ്ഥാന പ്രസിഡന്റ് ഡോ. കെ. സോമൻ, തൃശൂർ ചാപ്റ്റർ ചെയർമാൻ ഇ. സത്യഭാമ, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മഞ്ഞൂരാൻ, ആളൂർ പഞ്ചായത അംഗങ്ങൾ എന്നിവർ സംസാരിച്ചു.