പുനർജ്ജനി കാർഷിക പദ്ധതി സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
നെടുമ്പാൾ: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള 'സുഭിക്ഷകേരളം' പദ്ധതിയുമായി ചേർന്ന് കൈറ്റ്‌സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാർഷിക പദ്ധതിയായായ പുനർജ്ജനിയുടെ സംസ്ഥാന തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. അംഗം ഐശ്വര്യ അനീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി രാജൻ, ബ്രാഞ്ച് സെക്രട്ടറി സി.എ. ഷാജു, ജോൺ ചെറയത്ത്, കൈറ്റ്‌സ് ഫൗണ്ടേഷൻ പരിസ്ഥിതി വിഭാഗം ഡയറക്ടർ കെ.എച്ച്. അനഘ, കൃഷ്ണഗീതി തുടങ്ങിയവർ സംസാരിച്ചു. യുവാക്കളെയും വിദ്യാർത്ഥികളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ് ഈ പദ്ധതി.