തൃപ്രയാർ: ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. പൊതു പ്രവർത്തകരും സന്നദ്ധ സംഘടനകളും കാണിക്കുന്ന നീതി പോലും സർക്കാർ കാണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സുനിൽ ലാലൂർ നടപ്പിലാക്കുന്ന എന്റെ നാട്ടിക എന്റെ അഭിമാനം പദ്ധതിയിലെ 35മത്തെ മൊബൈൽ ഫോൺ സമ്മാനം ബൽറാമിന് കൈമാറി. പദ്ധതിയിലേക്ക് അഞ്ച് മൊബൈൽ മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ഹന ബിനീഷ് സ്‌പോൺസർ ചെയ്തു. കോ- ഓർഡിനേറ്റർ അനിൽ പുളിക്കൻ അദ്ധ്യക്ഷനായി. സുനിൽ ലാലൂർ, എ.എൻ സിദ്ധപ്രസാദ്, സുനോജ് തമ്പി, വി.ഡി സന്ദീപ്, സി.എസ് മണികണ്ഠൻ, പി.സി മണികണ്ഠൻ, ശ്രീദർശ് വടക്കൂട്ട്, ഹേമ പ്രേമൻ, ഷിനിതാ ബിജു, ഷമീർ മുഹമ്മദാലി എന്നിവർ പങ്കെടുത്തു.