തൃശൂർ: ബാറുകൾ തുറന്നുകൊടുത്തും നൂറുകണക്കിന് മദ്യപർക്ക് പൊലിസ് അകമ്പടിയോടെ സൗകര്യങ്ങളൊരുക്കി കൊടുത്തും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സർക്കാർ വിശ്വാസിസമൂഹത്തിന് ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച്
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ കളക്ടറേറ്റിനു മുന്നിൽ
പ്രതിഷേധ സദസ്സ് നടത്തും.