കുന്നംകുളം: കാലം ചെയ്ത ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഗുരുധർമ്മ പ്രചാരണസഭ കുന്നംകുളം മണ്ഡലം കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി. സർവ്വമത സാഹോദര്യത്തിന്റെയും സാർവ്വത്രിക സ്‌നേഹത്തിന്റെയും നിലയ്ക്കാത്ത കാരുണ്യത്തിന്റെയും ശാന്തി ദൂതനായി ജീവിതം സമർപ്പിച്ച ദൈവദാസനായിരുന്നു അദ്ദേഹമെന്ന് കുന്നംകുളം മണ്ഡലം കൺവീനർ എം.എ മധുസൂദനൻ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. മണ്ഡലം ചെയർമാൻ ഗംഗാധരൻ വി.എ അദ്ധ്യക്ഷത വഹിച്ചു.