കേരള പ്രവാസി സംഘം എടത്തിരുത്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: പ്രവാസികളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചും പ്രവാസികളുടെ യാത്രാ വിലക്ക് നീക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം പ്രതിഷേധ ധർണ നടത്തി. ചെന്ത്രാപ്പിന്നി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമ്പുള്ളിപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി അംഗം അഡ്വ.വി.കെ. ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.എ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം എടത്തിരുത്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. ബദറുദ്ദീൻ അദ്ധ്യക്ഷനായി.
ചാമക്കാല പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ദിവാകാരൻ അദ്ധ്യക്ഷത വഹിച്ചു.