muncipal-
നഗരസഭാ മിനി കൺവെൻഷൻ സെന്റർ ഉദ്ഘാടനം എം എൽ എ എസി മൊയ്തീൻ നിർവഹിക്കുന്നു

കുന്നംകുളം: നഗരസഭ ഏകലവ്യൻ സ്മാരക ലൈബ്രറി അങ്കണത്തിൽ പണികഴിപ്പിച്ചിട്ടുള്ള മിനി ഓപ്പൺ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം എം.എൽ.എ എ.സി മൊയ്തീൻ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള മിനിഹാൾ സാഹിത്യ ചർച്ചകൾക്കും സാംസ്‌കാരിക സദസ്സുകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണചുമതല വഹിച്ചിരുന്നത്. നഗരസഭ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അറിവരങ്ങ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായ ചടങ്ങിൽ ഗാനരചയിതാക്കളായ റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.