പാവറട്ടി : തോളൂർ ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി 2020-21 വർഷം നടപ്പിലാക്കിയ സുഭിക്ഷ കേരളം മത്സ്യകൃഷി പടുത്താക്കുളം മത്സ്യ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന വിൽസൺ, വാർഡ് മെമ്പർ ലില്ലി ജോസ്, അഡ്വ.ലൈജു.സി. എടക്കളത്തൂർ, തോമസ് വടക്കൻ, ഡേവിസ് വടക്കൻ, അജിൽ തോളൂർ, ലോയ്ഡ് തോളൂർ എന്നിവർ പങ്കെടുത്തു.