തൃശൂർ: കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിൻ വിതരണം രാഷട്രീയവത്കരിച്ച സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. വാക്‌സിൻ വിതരണം രാഷ്ടീയ വിവേചനമില്ലാതെ എല്ലാവരിലേക്കും കൃത്യയോടെ എത്തിക്കുക, സ്‌പോട് രജിസ്‌ട്രേഷൻ സുതാര്യമാക്കുക, പിൻവാതിലിലൂടെ പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വാക്‌സിൻ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വാക്‌സിൻ വിതരണം സുതാര്യമാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു. ജില്ലാ മണ്ഡലം നേതാക്കൾ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.