തൃശൂർ : പോസിറ്റിവിറ്റി നിരക്ക് 12.90 ശതമാനത്തിലേക്ക് ഉയർന്ന ജില്ലയിൽ 1092 പേരിൽ രോഗം സ്ഥിരീകരിച്ചു. 1222 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,943 ആണ്. തൃശൂർ സ്വദേശികളായ 121 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,627 ആണ്. 2,78,953 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 1,085 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർക്കും, ഉറവിടം അറിയാത്ത രണ്ട് പേർക്കും രോഗബാധ ഉണ്ടായി.