പാവറട്ടി : എലവത്തൂർ ഗവ.വെൽഫെയർ എൽ.പി. സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് റിട്ടയേഡ് മുൻ പ്രധാന അദ്ധ്യാപിക പി.സതീദേവി ടീച്ചർ സ്മാർട്ട് ഫോൺ നൽകി മാതൃകയായി. വിദ്യാർത്ഥിയുടെ പിതാവ് മതുക്കര മങ്ങാട്ട് സതീഷ് കുമാറിന് സതീദേവി ടീച്ചർ ഫോൺ കൈമാറി. പ്രധാന അദ്ധ്യാപിക ഡെയ്‌സി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ വെൽഫയർ കമ്മിറ്റി ചെയർമാൻ എ.എ മുസ്തഫ, ഒ.എസ്.എ പ്രസിഡണ്ട് സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, എസ്.എം.സി ചെയർപേഴ്‌സൺ ലൈലാ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.