ആമ്പല്ലൂർ: അളഗപ്പ നഗർ പഞ്ചായത്തിലെ വാക്‌സിൻ കോൺഗ്രസ് പ്രവർത്തകർക്കും ബന്ധുജനങ്ങൾക്കും നൽകിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അളഗപ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യഗ്രഹം നടത്തി. സി.പി.എം അളഗപ്പ നഗർ വെസ്റ്റ് ലോക്കൽ സെക്രട്ടറി സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അജിത്ത് അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് സെക്രട്ടറി പി.ഡി നെൽസൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനീഷ്, സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.കെ വിനോദ്, സൂരജ് എന്നിവർ സംസാരിച്ചു.