വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന് പരാതിയുയരുന്നു. രണ്ടാം ഡോസ് എടുക്കാനായി ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്കാണ് വാക്‌സിൻ ലഭ്യമാകാത്തത്. ആശുപത്രികളിലെ കൗണ്ടറുകളിൽ രാവിലെ മുതൽ കൊവിഡ് വാക്‌സിൽ ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച് ആളുകൾ പുലർച്ചെ തന്നെ ജില്ലാ ആശുപത്രിയിൽ എത്തുകയും ചെയ്തു. ഏറെ നേരം ക്യൂവിൽ നിന്ന ശേഷമാണ് വാക്‌സിൻ മരുന്നില്ലെന്നറിയിക്കുന്നത്.