വടക്കാഞ്ചേരി: കൊവിഡിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കോഴിക്കോട് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് മർദ്ദിച്ചതിൽ വടക്കാഞ്ചേരിയിൽ വ്യാപാരികൾ പ്രതിഷേധിച്ചു. മർച്ചന്റ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് എൽദോപോൾ അദ്ധ്യക്ഷത വഹിച്ചു. ഷിജു തലക്കോടൻ, പ്രശാന്ത് മേനോൻ, പ്രശാന്ത് മല്ലയ്യ എന്നിവർ പ്രസംഗിച്ചു.