കൊടകര: ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ കൊടകരയിൽ ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി. സിഐടിയു കൊടകര ഏരിയാ സെക്രട്ടറി പി.ആർ പ്രസാദൻ ഉദ്ഘാടനംചെയ്തു. ടി.കെ പത്മാനാഭൻ അദ്ധ്യക്ഷനായി. ലോട്ടറിക്കടകൾക്ക് 5 ദിവസവും പ്രവർത്തനാനുമതി നൽകുക, ലോട്ടറി തൊഴിലാളികളെ വാക്‌സിൻ മുൻഗണനാപട്ടികയിൽപ്പെടുത്തുക, അനിയന്ത്രിതമായ ഇന്ധനവിലവർദ്ധനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വരന്തരപ്പിള്ളി: നിൽപ്പ് സമരം ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷനായി.
ആമ്പല്ലൂർ: സി.ഐ.ടി.യു കൊടകര ഏരിയ പ്രസിഡന്റ് എ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.എ ഫ്രാൻസിസ് അദ്ധ്യക്ഷനായി. സി.പി വിത്സൻ, കണ്ണൻ എന്നിവർ സംസാരിച്ചു.