mobile-loan-
ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിൽ ആരംഭിക്കുന്ന വിദ്യാ തരംഗിണി പലിശരഹിത വായ്പാ പദ്ധതി ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിൽ വിദ്യാ തരംഗിണി പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിന് പതിനായിരം രൂപ പലിശരഹിത വായ്പയായി നൽകുന്നതാണ് പദ്ധതി. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എൻ. അജയകുമാർ അദ്ധ്യക്ഷയായി. ലീഗൽ അഡ്വൈസർ അഡ്വ വി.കെ. ജ്യോതി പ്രകാശ്, ബാങ്ക് സെക്രട്ടറി എം.എസ്. പ്രമീള, സി.എ. വത്സൻ എന്നിവർ സംസാരിച്ചു.