കൊടകര: പൊതുശ്മശാനം നിർമ്മിക്കണമെന്നും കൊവിഡ് മൂലം മരണപ്പെട്ടവരുടെ സംസ്‌കാരം സൗജന്യമായി നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് ശശി പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് വേണു കോക്കാടൻ, ജനറൽ സെക്രട്ടറി സജിത്ത്കുമാർ, വൈസ് പ്രസിഡന്റ് വി.എ.കെ മേനോൻ, സംഘടനാസെക്രട്ടറി അനിൽ മേലൂർ, ട്രഷറർ കെ.ബി ദിനേശൻ, പി.ശേഖർ, വൈസ് പ്രസിഡന്റ് കെ.ആർ നന്ദൻ എന്നിവർ പ്രസംഗിച്ചു.