മണ്ണംപേട്ട: അളഗപ്പ നഗർ പഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിൽ രാഷ്ട്രീയ വിവേചനവും സ്വജനപക്ഷപാതവും നടത്തുന്നതായി ആരോപിച്ച് വാക്‌സിൻ വിതരണം നടക്കുന്ന മണ്ണംപേട്ട സ്‌കൂളിനു മുമ്പിൽ ബി.ജെ.പി പ്രതിഷേധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ സജീവ് ആറ്റൂർ അദ്ധ്യക്ഷത വഹിച്ചു.