പാവറട്ടി: എളവള്ളി പറക്കാട് മുണ്ടന്തറ ഹരീന്ദ്രൻ-ലത ഹരീന്ദ്രൻ ദമ്പതികളുടെ മകൾ നിഖിതയുടെ വിവാഹ ചെലവിലേക്ക് മാറ്റിവെച്ച തുകയിൽ നിന്നും 10,000 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി. അവരുടെ വീട്ടിലെത്തിയ മുരളി പെരുനെല്ലി എം.എൽ.എ തുക ഏറ്റുവാങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.