ചാലക്കുടി: സമാധി പ്രാപിച്ച ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷൻ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമിക്ക് ശ്രീനാരായണ അഭേദ ചിന്താ പ്രചാര വേദിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ടി.വി അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ ബാബു, വൈസ് പ്രസിഡന്റ് ഒ.എസ് അനിൽകുമാർ, ട്രഷറർ എ.എം ചന്ദ്രശേഖരൻ, ഇന്ദ്രസേനൻ എന്നിവർ സംസാരിച്ചു.