കോടാലി : കൊവിഡ് മൂലം ജനങ്ങൾ മരിച്ചു വീഴുമ്പോൾ മോദി സർക്കാർ വാക്‌സിൻ കച്ചവടം നടത്തുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ആരോപിച്ചു. വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയവത്ക്കരണം അവസാനിപ്പിക്കുക, ആറ്റപ്പിള്ളി പാലം അഴിമതി വിജിലൻസ് അന്വേഷിക്കുക, കോടാലി-വെള്ളിക്കുളങ്ങര മെക്കാഡം ടാറിംഗ് ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യഗ്രഹപരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലിനോ മൈക്കിൾ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ. ജെ ജനീഷ് മുഖ്യാതിഥിയായി. ഡി.സി.സി സെക്രട്ടറി ടി.എം ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നൈജോ ആന്റോ, സായൂജ് സരേന്ദ്രൻ , സിജിൽ ചന്ദ്രൻ, എഡ്വിൻ വിൽസൺ, രഹൻ പി.ആർ, രഘു ചെമ്പൂചിറ എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്.