വലപ്പാട്: നാട്ടിക നിയോജക മണ്ഡലത്തിലെ നിർദ്ധനരായ 40 പേർക്ക് മണപ്പുറം ഫൗണ്ടേഷൻ ചികിത്സാ ധനസഹായം നൽകി. ഫൗണ്ടേഷൻ നൽകിവരുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ധനസഹായം. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന ചടങ്ങ് സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ ചെക്കുകൾ കൈമാറി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി ദാസ് അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസ് ചീഫ് സനോഡ് ഹെർബർട്ട്, സിനിയർ പി.ആർ.ഒ കെ.എം. അഷറഫ്, ചീഫ് മാനേജർ ശിൽപ്പാട്രീസാ സെബാസ്റ്റ്യൻ, ലൂരജ് കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ബ്‌ളോക്ക് പഞ്ചായത്തംഗം ബിജോഷ് ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.