തൃശൂർ: എസ്.എൻ.ഡി.പി ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി അയ്യന്തോൾ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 24 കുട്ടികൾക്ക് പഠനോപകരണങ്ങളും ഫോൺ റീച്ചാർജ് ചെയ്യാനുള്ള പണവും നൽകി. അയ്യന്തോൾ ശാഖാ വനിതാ സംഘം പ്രസിഡന്റ് ലതാസിദ്ധകുമാർ, സെക്രട്ടറി രാജശ്രീ വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി. അയ്യന്തോൾ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ഷാജുകുമാർ, വൈസ് പ്രസിഡന്റ് വിദ്യാസാഗർ ,സെക്രട്ടറി സുന്ദരൻ എന്നിവർ സന്നിഹിതരായിരുന്നു.