പാവറട്ടി : കോഴിക്കോട് മിഠായിത്തെരുവിൽ യുവവ്യാപാരികളെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പറപ്പൂർ യൂത്ത്‌വിംഗ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് അംഗം തോമാസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആന്റോ കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു.