shop

തൃശൂർ : എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകാത്ത പക്ഷം വ്യാഴാഴ്ച മുതൽ കടകൾ തുറന്നു പ്രവർത്തിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലയിൽ നടപ്പാക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നുള്ള സർക്കാർ ഉറപ്പ് അനുകൂലമാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ്, കെ. വി വിനോദ് കുമാർ തുടങ്ങിയവർ പത്ര കുറിപ്പിൽ അറിയിച്ചു.