തൃശൂർ: മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.സി.എസ് മേനോൻ അനുസ്മരണയോഗം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ വർഗീസ്, എം.എം വർഗീസ്, എം.കെ കണ്ണൻ, കൗൺസിലർ എൻ.വി രാധിക, വി.കെ അയ്യപ്പൻ, എം.ജി നാരായണൻ, പി.ഡി ശോഭന, സി.ആർ വത്സൻ, ഡോ. സുന്ദർ മേനോൻ എന്നിവർ സംസാരിച്ചു.