തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം വിയ്യൂർ യൂണിറ്റ് രൂപീകരണം ജില്ലാ പ്രസിഡന്റ് രഘുനാഥ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ശിവറാം അദ്ധ്യക്ഷനായി. അംഗത്വവിതരണ ക്യാമ്പയിൻ സംസ്ഥാന വക്താവ് സോംദേവ് രാജൻ നിർവഹിച്ചു. ഭാരവാഹികൾ: കെ.കെ ഷൈൻ (യൂണിറ്റ് പ്രസിഡന്റ്), സി.എ.രാജൻ, ഡോ.പി.നിധീഷ്, ഗീതാ ബാലചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), ഇ.എസ് സഗീർ (ജനറൽ സെക്രട്ടറി), എം.എ ബിനു, കെ.ബാലചന്ദ്രൻ, ടി. വി രജനി (സെക്രട്ടറിമാർ), വി.ഉണ്ണികൃഷ്ണൻ(ട്രഷറർ).