പാവറട്ടി : രാജ്യത്തെ സാധാരണക്കാരനും പാവപ്പെട്ടവർക്കും താങ്ങുംതണലുമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ രാജ്യത്തെ ഫെഡറൽ സംവിധാനത്തെവരെ വെല്ലുവിളിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കെ.സി.ഇ.യു (സി.ഐ.ടി.യു) വിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സമരം ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ കമ്മിറ്റിയംഗം പോളി ഡേവിഡ്. സി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ പി.കെ രമേശ്, ബാങ്ക് പ്രസിഡന്റ് ആർ.എ അബ്ദുൽ ഹക്കീം, ഡി.വൈ. എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത് എന്നിവർ സംസാരിച്ചു.