നന്തിക്കര: ഗവ.സ്‌ക്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന, ജില്ല, പി.ടി.എ അവാർഡ് തുക വിനിയോഗിച്ച് വാങ്ങിയ 40 ബെഞ്ചുകളും 40 ഡസ്‌ക്കുകളും കൈമാറുന്ന ചടങ്ങ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ആർ ബാബു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.