press-club
മാള പ്രസ് ക്ലബ്ബ് തുടങ്ങുന്ന പി.എം.ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക വായന ശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന വായന തുടരാൻ എന്റെ പുസ്തകം പദ്ധതി പത്രിക അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്‌ഘാടനം ചെയ്യുന്നു

മാള: മാള പ്രസ് ക്ലബ് ആരംഭിക്കുന്ന പി.എം ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന വായന തുടരാൻ എന്റെ പുസ്തകം പദ്ധതി പത്രിക സമർപ്പിച്ചു. സാംസ്‌കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കുന്നതാണ് പദ്ധതി. പത്രിക സമർപ്പണവും ഭൗതിക സാഹചര്യം ഒരുക്കുന്നതിനുള്ള സഹായം സ്വീകരിക്കലും അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി രവി, ഡോ. രാജു ഡേവിസ് പെരേപ്പാടൻ, എ.ജി മുരളീധരൻ എന്നിവർ ഫർണിച്ചറുകളും ശബ്ദ സംവിധാനങ്ങളും കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി ഇ.പി രാജീവ്, ജോയിന്റ് സെക്രട്ടറി നജീബ് അൻസാരി, പി.കെ.എം അഷറഫ് എന്നിവർ സംസാരിച്ചു. കെ.സി വർഗീസ്, പീറ്റർ പാറേക്കാട്ട്, അനന്തു എന്നിവർ പുസ്തകങ്ങൾ കൈമാറി.

മാള പ്രസ് ക്ലബ് തുടങ്ങുന്ന പി.എം ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക വായന ശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന വായന തുടരാൻ എന്റെ പുസ്തകം പദ്ധതി പത്രിക അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.