ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ ഡിപ്ലോമ ഇൻ ആയുർവേദ മസാജ് & പഞ്ചകർമ്മ തെറാപ്പി കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഭാരത് സേവക് സമാജിന്റെ സർട്ടിഫിക്കറ്റോടുകൂടിയ ഒരു വർഷ കാലാവധിയുള്ള ഡിപ്ലോമ കോഴ്‌സിലേക്ക് 10ാം തരം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 16 മുതൽ രജിസ്‌ട്രേഷനും ആഗസ്റ്റ് 1ന് ക്ലാസ്സുകളും ആരംഭിക്കും. സ്വദേശത്തും വിദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള കോഴ്‌സാണിത്. ഉന്നത നിലവാരമുള്ള പഠന സൗകര്യങ്ങളും വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള തിയറി & പ്രാക്ടിക്കൽ ക്ലാസ്സുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി 04884 264411/264422 നമ്പറുകളിൽ ബന്ധപ്പെടുക.