arya-bhavanam
ആര്യഭവനത്തിന്റെ താക്കോൽ കൈമാറ്റം ​കെ.പി.​​ധനപാലൻ നിർവഹിക്കുന്നു

മാള: വലിയപറമ്പ് അരണേടത്ത് പ്രകാശന്റെ മകൻ ആര്യയ്ക്ക് പി.കെ പരമേശ്വരൻ സ്മാരക ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ആര്യഭവനത്തിന്റെ താക്കോൽ കൈമാറ്റം നടന്നു. താക്കോൽ ദാനവും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വി.ആർ സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ദിലീപ് പരമേശ്വരൻ അദ്ധ്യക്ഷനായി. കെ.പി ധനപാലൻ, എ.ആർ രാധാകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ഡെയ്‌സി തോമസ്, സിനി ബെന്നി, ജോഷി പെരേപ്പാടൻ, വിനോദ് വിതയത്തിൽ തുടങ്ങിയവർ സംസാരിച്ചു.