കൊടകര: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കൊടകര പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ധർണ സി.ഐ.ടി.യു കൊടകര ഏരിയാ സെക്രട്ടറി പി.ആർ പ്രസാദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എൻ സുരേഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.എം ഗീത, യൂണിയൻ സെക്രട്ടറി വി.എൻ ഗിരീഷ്, വിൽസൻ പുല്ലൻ എന്നിവർ സംസാരിച്ചു