നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക്ക് സ്‌കൂളിലെ പുതിയ അദ്ധ്യയന വർഷത്തെ വിദ്യാലയ സമിതി യോഗം നടത്തി. വിവേകാനന്ദ ട്രസ്റ്റ് ട്രഷറർ കെ.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.സി സേതുമാധവൻ മുഖ്യാതിഥിയായി. പുതിയ ഭാരവാഹികളായി കെ.എം സിദ്ധാർത്ഥൻ (പ്രസിഡന്റ്), കെ.ആർ പ്രകാശൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.